Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൂടി കൊവിഡ്, രോഗം ഭേദമായത് ഒരാൾക്ക് മാത്രം

സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൂടി കൊവിഡ്, രോഗം ഭേദമായത് ഒരാൾക്ക് മാത്രം
, ബുധന്‍, 22 ഏപ്രില്‍ 2020 (18:19 IST)
സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കന്നൂരിൽ 7 പേർക്കും കോഴിക്കോട് 2ഉം കോട്ടയത്തും മലപ്പുറത്തും ഓരോ കേസുകളുമാണ് ഇന്ന് സ്ഥിരീകരിച്ചത്. പാലക്കാട് ഒരാൾക്ക് മാത്രമാണ് ഇന്ന് രോഗം ഭേദമായത്.കോഴിക്കോട്ട് രണ്ട് ഹൗസ് സര്‍ജ്ജൻമാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
 
സംസ്ഥാനത്ത് ഇപ്പോൾ 127 പേരാണ് ചികിത്സയിലുള്ളത്.ഇന്ന് മാത്രം 95 പേർ ആശുപത്രിയിലായി. ഇന്ന് രോഗം ബാധിച്ചവരിൽ 3 പേർക്ക് സമ്പർക്കം വഴിയാണ് രോഗം വന്നത്.നിലവിൽ 29150 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 28804 പേർ വീടുകളിലും 346 പേർ ആശുപത്രിയിലുമാണ്. ഇതുവരെ 20,821 സാമ്പിളുകൾ പരിശോധിച്ചതിൽ 19,998 സാമ്പിളുകളും നെഗറ്റീവാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ ഇനി കടുത്ത ശിക്ഷ, വാഹനം കേടുവരുത്തിയാൽ ഇരട്ടിപിഴ