Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉറങ്ങിക്കിടന്ന ഫർസാന ചാടിയെഴുന്നേറ്റ് പറഞ്ഞു, ‘കൈയ്യിലെന്തോ കടിച്ചു’; അമ്മ നോക്കി നിൽക്കേ പാമ്പുകടിയേറ്റ മകൾ മരിച്ചു

ഫർസാന

എസ് ഹർഷ

, ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (12:45 IST)
അമ്മയ്ക്ക് ഒപ്പം വീട്ടില്‍ ഉറങ്ങി കിടന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ചു. കൊല്ലം തഴുത്തല പികെ ജംക്ഷന്‍ ഷമാസ് മന്‍സിലല്‍ അബ്ദുള്‍ നാസറിന്റെ മകള്‍ ഫര്‍സാന നാസ്വിര്‍(12) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് ദാരുണ സംഭവമുണ്ടായത്.
 
കട്ടിലില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ഫര്‍സാന തന്റെ കൈയ്യിൽ എന്തോ കടിച്ചതായി അമ്മയോട് പറഞ്ഞു. അമ്മയും ബന്ധുക്കളും ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. അമ്മയുടെ കണ്മുന്നിൽ വെച്ചാണ് ഫർസാന മരണപ്പെടുന്നത്. 
 
മുള്ളുകാട് ഖുവത്തുല്‍ ഇസ്ലാം തൈക്കാവിലെ ഇമാമായ പിതാവ് സംഭവസമയം സ്ഥലത്തുണ്ടായിരുന്നില്ല. കബറടക്കം നടത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിരോധന ഭയവും, പാക് സര്‍ക്കാരിന്റെ സമ്മര്‍ദ്ദവും; ജയ്‌ഷെ മുഹമ്മദ് പേര് മാറ്റി