Publish Date: Sat, 21 Sep 2019 (12:11 IST)
Updated Date: Sat, 21 Sep 2019 (12:13 IST)
ഹൃദയാഘാതമുണ്ടായ ഭർത്താവിനെ ആശുപത്രിയിലെത്തിച്ചു മടങ്ങുംവഴിയുണ്ടായ അപകടത്തില്‍ ഭാര്യ മരിച്ചു. കണിയാമ്പറ്റ വഴിത്തലപറമ്പിൽ മുഷ്താക്ക് (55), ഭാര്യ മൈമൂന (50) എന്നിവരാണ് ഒരേ ദിവസം മരിച്ചത്. കൽപറ്റ ടൗണില്‍ വെച്ചാണ് അപകടമുണ്ടായത്.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് മുഷ്താക്കിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൈമൂന കൂടെ ഉണ്ടായിരുന്നുവെങ്കിലും മരണ വിവരം ബന്ധുക്കള്‍ അറിയിച്ചില്ല.
മകനായ അൻസാർ (20) ബന്ധുവായ ജംഷീർ എന്നിവർക്കൊപ്പമാണ് മൈമൂന വീട്ടിലേക്ക് പോയത്. ഇവര്‍ സഞ്ചരിച്ച കാറില്‍ അതിവേഗത്തിലെത്തിയ ടിപ്പര്‍ വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ അന്‍സാറിനും ജംഷീറിനും പരുക്കേറ്റു.