Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരട് ഫ്ലാറ്റ്: സമയപരിധി അവസാനിച്ചു; ഒഴിഞ്ഞത് 243 പേർ; ഒഴിയാനുള്ളത് 83 കുടുംബങ്ങൾ

സാധനങ്ങള്‍ നീക്കുന്നതിന് ഉടമകളെ സഹായിക്കാന്‍ വൊളന്റിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

Maradu Flat

തുമ്പി എബ്രഹാം

, വെള്ളി, 4 ഒക്‌ടോബര്‍ 2019 (09:12 IST)
സുപ്രിംകോടതി പൊളിക്കാന്‍ നിര്‍ദ്ദേശിച്ച മരടിലെ ഫ്‌ളാറ്റുകളില്‍ നിന്നും താമസക്കാര്‍ ഭൂരിഭാഗവും ഒഴിഞ്ഞു. സാധനങ്ങള്‍ നീക്കാന്‍ സാവകാശം ആവശ്യപ്പെട്ടവര്‍ക്ക് അത് അനുവദിക്കും. സാധനങ്ങള്‍ മാറ്റാന്‍ സാവകാശം വലേണമെന്ന് രേഖാമൂലം ആവശ്യപ്പെടുന്നവര്‍ക്കാണ് കൂടുതല്‍ സമയം അനുവദിക്കുക. വെള്ളവും വൈദ്യുതിയും തല്‍ക്കാലം വിച്ഛേദിക്കില്ല. 243 പേര്‍ നിലവില്‍ ഒഴിഞ്ഞതായി കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. സാധനങ്ങള്‍ നീക്കുന്നതിന് ഉടമകളെ സഹായിക്കാന്‍ വൊളന്റിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

42 ഫ്‌ളാറ്റുകള്‍ പുനരധിവാസത്തിനായി തയ്യാറാക്കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. ഫ്‌ളാറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കൽ, പുനരധിവാസം, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവയ്ക്കായി ഒരു കോടി രൂപ മരട് നഗരസഭയ്ക്ക് ധനകാര്യവകുപ്പ് അനുവദിച്ചു. ഫ്‌ളാറ്റുകള്‍ക്ക് സുരക്ഷ നല്‍കാനായി സായുധസേനയുടെ കൂടുതല്‍ പോലീസിനെ മരടില്‍ വിന്യസിപ്പിച്ചിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥരും പോലീസ് സംഘവും സ്ഥലത്തെത്തി ഒഴിഞ്ഞുപോയവരുടെയും അല്ലാത്തവരുടെയും വിവരങ്ങള്‍ പ്രത്യേകം ശേഖരിച്ചു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ശനിയാഴ്ച ആറും ഞായറാഴ്ച നാലും ജില്ലകളിൽ യെല്ലോ അലർട്ട്