Select Your Language

Notifications

webdunia
webdunia
webdunia
webdunia

വർക്കലയിൽ ഒരുകുടുംബത്തിലെ മൂന്നുപേർ മരിച്ചനിലയിൽ

വാർത്തകൾ
, ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (07:44 IST)
തിരുവനന്തപുരം: വർക്കാലയിലെ വീടിനുള്ളിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍(60), ഭാര്യ മിനി (55), മകള്‍ അനന്തലക്ഷ്മി (26) എന്നിവരാണ് മരിച്ചത്. അച്ഛനും അമ്മയും കമളുമാണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
 
പുലർച്ചെ 3.30ന് വീട്ടിൽനിന്നും നിലവിളിയും പുക ഉയരുന്നതും അയൽക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. പൊലീസും ഫയർഫോഴ്സും എത്തി തീ അണച്ചപ്പോഴേയ്ക്കും മൂവരും മരണപ്പെട്ടിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന മിനിയെയും അനന്തലക്ഷ്മിയെയും തീകൊളുത്തിയ ശേഷം ശ്രീകുമാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. കുടുംബം കടബാധ്യതയിലായിരുന്നു എന്ന് അയൽക്കാർ മൊഴി നൽകിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് വൈറസിന്റെ ജനിതക ഘടന സംബന്ധിച്ച് സംസ്ഥാനത്ത് പഠനം നടത്തുമെന്ന് മുഖ്യമന്ത്രി