Publish Date: Mon, 14 Sep 2020 (16:03 IST)
Updated Date: Mon, 14 Sep 2020 (16:05 IST)
സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ കാമുകന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് മനംനൊന്ത കാമുകി ആത്മഹത്യ ചെയ്തു. വിഷക്കായ തിന്നാണ് കാമുകിയായ ആറാട്ടുപുഴ സ്വാദേശി അര്‍ച്ചന (21) ആത്മഹത്യ ചെയ്തത്.
നഴ്സിംഗ് ഫൈനല്‍ ഈയര്‍ വിദ്യാര്‍ത്ഥിനിയായ അര്‍ച്ചന കഴിഞ്ഞ ശനിയാഴ്ചയാണ് ഈ കടുംകൈ ചെയ്തത്. ആത്മഹത്യയ്ക്ക് മുമ്പ് തന്നെ താന്‍ മരിക്കാന്‍ പോവുകയാണെന്ന് കാമുകനായ യുവാവിനെ അറിയിച്ചിരുന്നു. എന്നാല്‍ മറ്റൊരു സുഹൃത്ത് വഴി വിവരം അര്‍ച്ചനയുടെ വീട്ടില്‍ അറിയിച്ചെങ്കിലും തൊട്ടു മുമ്പ് അര്‍ച്ചന ജീവന്‍ വെടിഞ്ഞിരുന്നു.
സഹപാഠികളായിരുന്ന ഇരുവരും വര്ഷങ്ങളായി പ്രണയത്തിലായിരുന്നു. പഠനം പൂര്‍ത്തിയായാലുടന്‍ വിവാഹം കഴിച്ചു തരാമെന്ന് അര്‍ച്ചനയുടെ വീട്ടുകാര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ സ്ത്രീധനത്തില്‍ ഉടക്കി ബന്ധം ഉലഞ്ഞു. ഇതിനിടെ യുവാവ് മറ്റൊരു കുട്ടിയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. അര്‍ച്ചന മരിച്ച ശേഷമാണ് ഇരുവരും തമ്മിലുണ്ടായ ഫോണ്‍ സംഭാഷണങ്ങള്‍ വീട്ടുകാര്‍ക്ക് ലഭിച്ചത്.
ഇതില്‍ യുവാവ് പോയി ചാകടീ എന്നും മറ്റും അര്‍ച്ചനയോട് പറഞ്ഞതായി ശബ്ദരേഖയുണ്ട്. തുടര്‍ന്നാണ് അര്‍ച്ചനയുടെ വീട്ടുകാര്‍ തൃക്കുന്നപ്പുഴ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.