Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചി നഗരത്തില്‍ ഇന്നുമുതല്‍ 5ജി സേവനങ്ങള്‍ ലഭ്യമാകും

5g service in Kochi
, ചൊവ്വ, 20 ഡിസം‌ബര്‍ 2022 (08:27 IST)
റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ക്ക് കേരളത്തില്‍ ഇന്ന് തുടക്കം. കൊച്ചി നഗരത്തിലാണ് ഇന്ന് മുതല്‍ സേവനം ലഭിക്കുക. കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ ഇന്ന് വൈകിട്ട് മുതല്‍ 5ജി സേവനങ്ങള്‍ ലഭ്യമായി തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ സേവനം ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത മേഖലകളിലാണ് 5ജി ലഭ്യമാകുക. 
 
തിരഞ്ഞെടുത്ത മേഖലയിലെ തിരഞ്ഞെടുത്ത വ്യക്തികള്‍ക്ക് വരുന്ന ഏതാനും ദിവസം ട്രയല്‍ റണ്ണായാണ് 5ജി ലഭിക്കുക. അതിനുശേഷം കൂടുതല്‍ സ്ഥലങ്ങളില്‍ ലഭ്യമായി തുടങ്ങും. 4ജിയേക്കാള്‍ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് 5ജിയില്‍ പ്രതീക്ഷിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍