Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപകടത്തിൽ പരുക്കേറ്റ കുട്ടിക്ക് 1.2 കോടി നഷ്ടപരിഹാരം നൽകാൻ വിധി

അപകടത്തിൽ പരുക്കേറ്റ കുട്ടിക്ക് 1.2 കോടി നഷ്ടപരിഹാരം നൽകാൻ വിധി

എ കെ ജെ അയ്യര്‍

, തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (18:00 IST)
കാസർകോട്: നാല് വർഷങ്ങൾക്ക് മുമ്പ് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഒരു വയസുള്ള കുട്ടിക്ക് 1.2 കോടി രൂപാ നഷ്ടപരിഹാരം നൽകാൻ വിധി. മുന്നാട് കുണ്ടംപാറ ഹോക്‌സിലെ അജയകുമാർ അർച്ചന ദമ്പതികളുടെ മകൻ അദ്വിതിനു (5) ആണ് കോടതി ചെലവ് ഉൾപ്പെടെ ഈ തുക നഷ്ടപരിഹാരം നൽകാൻ വിധിയായത്.

കാസർകോട് പ്രിൻസിപ്പൽ വാഹനാപകട നഷ്ടപരിഹാര കോടതി ജഡ്ജി കെ.പി.സുനിതയാണ് വിധി പ്രസ്താവിച്ചത്. കോടതി ചെലവായ കാൽ ലക്ഷം രൂപ ഉൾപ്പെടെയാണ് ഈ തുക. 2018 സെപ്തംബർ 24 നായിരുന്നു അപകടം ഉണ്ടായത്. പറശിനിക്കടവ് ക്ഷേത്രത്തിൽ പോയി മാതാപിതാക്കളും കുഞ്ഞും ഉൾപ്പെടെയുള്ള കുടുംബം പരിയാരം ചുടല വളവിൽ വച്ച് കാർ കുഴിയിലേക്ക് മറിഞ്ഞു.

ഇവരുടെ ബന്ധുവായ യുവാവായിരുന്നു കാർ ഓടിച്ചത്. എന്നാൽ വാഹനാപകടത്തിൽ കുട്ടിക്ക് ഗുരുതരമായ പരുക്കേറ്റു. ഇതുവരെ നന്നായി നടക്കാൻ കഴിഞ്ഞിട്ടില്ല. ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാർ പുഴയിലേക്ക് മറിഞ്ഞു മുത്തശ്ശൻ, മുത്തശ്ശി, ചെറുമകൻ എന്നിവർ മരിച്ചു