Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

രാത്രി മുഴുവൻ ഫാനിട്ടാണോ ഉറക്കം, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

വാർത്തകൾ
, ഞായര്‍, 5 ഏപ്രില്‍ 2020 (16:09 IST)
ഏതു കാലാവസ്ഥയായാലും ഫാനില്ലാതെ ഉറങ്ങാൻ പറ്റാത്തവരാണ് നമ്മളിൽ കൂടുതൽ പേരും. ഇതൊരൂ മാറ്റാനാകാത്ത ശീലമയി തന്നെ നമ്മളിലെല്ലാം വളർന്നു കഴിഞ്ഞു. എന്നാൽ രാത്രി മുഴുവൻ ഇത്തരത്തിൽ ഫാനിട്ട് ഉറങ്ങുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് നമ്മൾ അറിയുന്നില്ല എന്നതാണ് വാസ്തവം.
 
ഇന്ന് നമ്മളിൽ പലരും നേരിടുന്ന ശ്വാസ തടസത്തിന്റെ പ്രധാന കാരണം രാത്രി മുഴുവൻ ഫാനിട്ടുള്ള ഉറക്കമാണ്. പലതരത്തിലുള്ള അലർജികൾക്കും ഇത് കാരണമാകും. ഫാനിൽ നിരന്തരം അടിഞ്ഞുകൂടുന്ന പൊടി നമ്മുടെ ശ്വാസകോശങ്ങളിലേക്കാണ് എത്തിച്ചേരുന്നത്.
 
ശരീരത്തിലെ നിർജലീകരണത്തിനും ഫാനിട്ടുള്ള ഉറക്കം കാരണമാകുന്നുണ്ട്. ഉറക്കമുണരുമ്പോൾ വലിയ ക്ഷീണം അനുഭവപ്പെടുന്നതും തൊണ്ടയിലും ചർമ്മത്തിലും അസ്വസ്ഥത അനുഭവപ്പെടുന്നതും ഇക്കാരണത്താലാണ്. പ്രത്യേഗിച്ച് ഇടുങ്ങിയ മുറികളിൽ താമസിക്കുന്നവർ എപ്പോഴും ഫാനിട്ടുറന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടയ്ക്കിടെ ഐസ്ക്രീം കഴിയ്കുന്നവരാണോ ? ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം !