മകളുടെ വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹത്തിനായുളള സ്വര്‍ണവും പണവുമായി കാമുകിക്കൊപ്പം ഒളിച്ചോടി പിതാവ്; സംഭവം എറണാകുളത്ത്
എറണാകുളം വെങ്ങോല പഞ്ചായത്തിലെ തണ്ടേക്കാട് എന്ന സ്ഥലത്താണ് സംഭവം.
മകളുടെ വിവാഹത്തിനായി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവും എടുത്തുകൊണ്ട് കാമുകിക്കൊപ്പം അച്ഛന്‍ ഒളിച്ചോടി. എറണാകുളം വെങ്ങോല പഞ്ചായത്തിലെ തണ്ടേക്കാട് എന്ന സ്ഥലത്താണ് സംഭവം. മകള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരം സ്വദേശിനിയായ കാമുകിക്കൊപ്പം ഇയാളെ കണ്ടെത്തി. ഈ സ്ത്രീക്ക് കാനഡയില്‍ ജോലിയുണ്ടെന്ന് കരുതപ്പെടുന്നു.
നാട്ടിലേക്ക് മടങ്ങാന്‍ പോലീസ് നിര്‍ദ്ദേശിച്ചെങ്കിലും അവരെ ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് അയാള്‍ പറഞ്ഞു. എന്നാല്‍ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും കൈപിടിച്ച് നല്‍കാനുമുള്ള മകളുടെ അഭ്യര്‍ത്ഥന അംഗീകരിക്കാന്‍ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ അതിന് സമ്മതിച്ചു. വിവാഹത്തിനായി കരുതിവച്ചിരുന്ന സ്വര്‍ണ്ണവും ഏകദേശം 5 ലക്ഷം രൂപയും അയാള്‍ കൊണ്ടുപോയി. വിവാഹത്തിന് ഒരു മാസം മാത്രമാണ് ബാക്കിയുള്ളത്.
അതേസമയം നിശ്ചയച്ച പ്രകാരം അവളെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് വരന്‍ പറഞ്ഞു. കാനഡയില്‍ ജോലി ചെയ്യുന്ന സ്ത്രിക്ക് അവിടെ ഒരു ഭര്‍ത്താവുണ്ടെന്ന് വിവരം ലഭിച്ചു. തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തില്‍ വെച്ചാണ് ഇരുവരും വിവാഹിതരായതെന്ന് പോലീസ് പറഞ്ഞു.