കാസർകോട്: കാഞ്ഞങ്ങാട് വസ്ത്രവ്യാപാരശാലയിൽ വൻ തീപ്പിടിത്തം. സംഭവത്തിൽ കട പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കടയിൽനിന്ന് തീയും പുകയും ഉയരുന്നത് നാട്ടുകാർ ആണ് ആദ്യം കണ്ടത്. ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഭവ സ്ഥലത്തെത്തി.
നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കോംപ്ലക്സിലാണ് അഗ്നിബാധയുണ്ടായത്. പെട്രോൾ പമ്പുൾപ്പെടെ അപകടമുണ്ടായ വസ്ത്രവ്യാപാരശാലയ്ക്ക് സമീപമുണ്ടായിരുന്നു. എങ്കിലും നാട്ടുകാരുടേയും ഫയർഫോഴ്സിന്റെയും സമയോചിതമായ ഇടപെടൽമൂലം വൻ ദുരന്തമാണ് ഒഴിവായത്.