Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഭയ കേസിൽ 28 വർഷങ്ങൾക്ക് ശേഷം ശിക്ഷാ വിധി ഇന്ന്

അഭയ കേസിൽ 28 വർഷങ്ങൾക്ക് ശേഷം ശിക്ഷാ വിധി ഇന്ന്
, ബുധന്‍, 23 ഡിസം‌ബര്‍ 2020 (07:55 IST)
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ പ്രത്യേക സിബിഐ കോടതി ഇന്ന് പ്രതികളുടെ ശിക്ഷ വിധിയ്ക്കും. കേസിൽ പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസ കോടതി കണ്ടെത്തിയിരുന്നു. കേസിൽ കൊലപാതകം തെളിഞ്ഞു എന്ന് വ്യക്തമാക്കിക്കൊണ്ടണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. ശിക്ഷ മണികൂറുകൾക്കം കോടതി വിധിയ്ക്കും. കേസിൽ രണ്ടാം പ്രതിയായിരുന്ന ഫാദർ ജോസ് പിതൃക്കലിനെ വിചാരണകൂടാതെ കോടതി വിട്ടയച്ചിരുന്നു. ഇതിനെതിരെ അപ്പീൽ നൽമെന്ന് സിബിഐ വ്യക്തമാക്കിയിട്ടുണ്ട്.
 
അന്വേഷണത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നാലം പ്രതിയും മുൻ എസ്ഐയുമായ വി‌വി അഗസ്റ്റിനെ സിബിഐ പ്രതിപ്പട്ടികയിൽനിന്നും ഒഴിവാക്കിയിരുന്നു. അഭയ മരിച്ച് 28 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി ഉണ്ടാകുന്നത്. ഒരു വർഷം മുൻപ് മാത്രമാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്തരിച്ചതിൽ എട്ട് നിർണായക സാക്ഷികൾ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. 1992 മാർച്ച് 21 നാണ് കോട്ടയം പയസ്സ് ടെൻത് കൊൺവെന്റിലെ കിണറിൽ സിസ്റ്റർ അഭയയുടെ മൃതദേഹം കണ്ടെത്തുന്നത്. ആദ്യം ലോക്കൽ പൊലീസും, പിന്നീട് ക്രൈം ബ്രാഞ്ച് കേസ് അന്വേഷിച്ചപ്പോഴും ആത്മഹത്യ എന്നായിരുന്നു കണ്ടെത്തൽ. 
 
സിബിഐ അന്വേഷണം ആരംഭിച്ച് 16 വർഷങ്ങൾക്ക് ശേഷമാണ് കൊലപാതകം എന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിച്ചേർന്നത്. ദൃക്‌സാക്ഷികൾ ഉണ്ടായിരുന്നില്ല എന്നതിനാൽ സാഹചര്യ തെളിവുകളെയും ശാസ്ത്രീയ തെളിവുകളെയും അടിസ്ഥാനപ്പെടുത്തിയാണ് സിബിഐ അന്വേഷണം നടത്തിയത്, മോഷ്ടാവയിരുന്ന അടയ്ക്ക രാജുവിന്റെയും, പൊതു പ്രവർത്തകനായിരുന്ന കളകോട് വേണുഗോപാലിന്റെയും മോഴികൾ കേസിൽ പ്രോസിക്യൂഷൻ സഹായകരമാവുകയും ചെയ്തു.      

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുറഞ്ഞ വിലയ്ക്ക് വാക്സിൻ ലഭ്യമാക്കാൻ ഇന്ത്യയുടെ നീക്കം, എതിർപ്പുമായി സമ്പന്ന രാജ്യങ്ങൾ