ശബരിമല കേസ് വാദിച്ചതിന് 62ലക്ഷം വേണം, സിങ്‌വിയുടെ ഫീസ് കേട്ട് തലകറങ്ങി ദേവസ്വം ബോർഡ് !

Webdunia
ചൊവ്വ, 30 ജൂലൈ 2019 (20:14 IST)
കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡിനുവേണ്ടി സുപ്രീം കോടതിയിൽ വാദിച്ചതിന് 62 ലക്ഷം രൂപ ഫീസ് ആവശ്യപ്പെട്ട് അഭിഭാഷകനും മുതിർന്ന കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്‌വി. ഫീസിൽ ഇളവ് ആവശ്യപ്പെടാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെയാണ് അഭിഷേക് മനു സി‌ങ്‌വിയെ കേസ് ഏൽപ്പിച്ചത് എന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ പറയുന്നത്. 
 
കേസ് മുതിർന്ന അഭിഭാഷകരായ മോഹൻ പരാശരനെയോ, ഗോപാൽ സുബ്രഹ്മണ്യത്തെയോ ഏൽപ്പിക്കാനായിരുന്നു ബോർഡ് തീരുമാനിച്ചിരുന്നത്. എന്നാൽ യു‌ഡിഎഫ് സർക്കാർ നിയമിച്ച അഭിഭാഷക ബോർഡിന്റെ അനുമതിയില്ലാതെ കേസ് സി‌ങ്‌വിയെ ഏൽപ്പിക്കുകയായിരുന്നു എന്നാണ് പദ്മകുമാറിന്റെ വാദം. ശബരിമലയിൽ വരുമാനം കുറഞ്ഞു എന്ന കാരണം ചൂണ്ടിക്കാട്ടി സിങ്‌വിയോട് ഫീസിൽ ഇളവ് ചോദിക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments