Publish Date: Sat, 16 May 2020 (18:40 IST)
Updated Date: Sat, 16 May 2020 (19:17 IST)
കോവിഡ് രോഗികളുമായി ഇടപഴകിയെന്ന ആരോപണത്തിന് വിധേയനായ മന്ത്രി എ സി മൊയ്തീൻ ഈ മാസം 26 വരെ പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്ന് മെഡിക്കൽ ബോർഡ്.എന്നാൽ ഹോം ക്വാറന്റൈനിന്റെ ആവശ്യമില്ലെന്നും മെഡിക്കൽ ബോർഡ് പറഞ്ഞു.
അത്യാവശ്യയാത്രകള്‍ മാത്രമേ പാടുള്ളൂവെന്നും മന്ത്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ തൃശൂരില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ട് പ്രവാസികളുമായി മന്ത്രി അടുത്ത് ഇടപഴകിയെന്ന് കാണിച്ച് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കോൺഗ്രസ് പരാതി നൽകിയിരുന്നു. മെഡിക്കൽ നിർദേശം വന്നാൽ അത് അതേപടി അനുസരിക്കുമെന്ന് മന്ത്രി മൊയ്‌തീൻ അന്ന് വ്യക്തമാക്കിയിരുന്നു.