Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൽക്കരി ഖനനം,ബഹിരാകാശ രംഗമടക്കം എട്ട് മേഖലകളിൽ സ്വകാര്യ‌വത്‌കരണം

കൽക്കരി ഖനനം,ബഹിരാകാശ രംഗമടക്കം എട്ട് മേഖലകളിൽ സ്വകാര്യ‌വത്‌കരണം
, ശനി, 16 മെയ് 2020 (17:36 IST)
കൊവിഡ് സാമ്പത്തിക ഉത്തേജക പാക്കേജിന്റെ ഭാഗമായി എട്ട് മേഖലകൾ സ്വകാര്യവത്‌കരിച്ച് സർക്കാർ.പ്രധാനമന്ത്രി സൂചിപ്പിച്ച സ്വയം പര്യാപ്തത കൈവരിക്കുന്ന ഇന്ത്യയ്ക്ക് വേണ്ടിയുള്ളതാണ് ഇന്നത്തെ പ്രഖ്യപനങ്ങളെന്നുംഇന്ത്യയെ കരുത്തുള്ളതാക്കുകയും സ്വന്തം മികവുകളിൽ ഊന്നിനിന്ന് മുന്നേറാനും ഇവ സഹായിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
 
രാജ്യത്തെ അമ്പത് ശതമാനത്തിലേറെ വൈദ്യത ഉപഭോഗത്തിന് ഉപയോഗിക്കുന്ന കൽക്കരി ഖനനമേഖലയിൽ സർക്കാർ കുത്തകയൊഴിവാക്കുന്നതാണ് ഇന്നത്തെ സുപ്രധാനമായ പ്രഖ്യാപനം.കൽക്കരി മേഖല സ്വകാര്യവത്‌ക്കരിക്കും. ധാതു ഖനനത്തിൽ വളർച്ചയും തൊഴിലവസരങ്ങളും വർധിപ്പിക്കാനായി 500 ഖനന ബ്ലോക്കുകൾ സുതാര്യമായ ലേലത്തിലൂടെ സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കും.  അലുമിനിയം വ്യവസായ മേഖലയെ സഹായിക്കാൻ ബോക്‌സൈറ്റും കൽക്കരിയും ഖനനം ചെയ്യാൻ അനുവദിക്കും.
 
സംസ്ഥാനങ്ങളിലെ കമ്പനികളെ സ്വകാര്യ വത്കരിക്കാനുള്ള നടപടികളുടെ തുടക്കമായി കേന്ദ്ര ഭരണപ്രദേശങ്ങളിലെ വൈദ്യുതി വിതരണ കമ്പനികൾ സ്വകാര്യവത്കരിക്കും.അതേ സമയം പ്രതിരോധരംഗത്തെ വിദേശനിക്ഷേപത്തിന്റെ പരിധി 49 ശതമാനത്തില്‍ നിന്നും 74 ശതമാനമായി ഉയര്‍ത്താനും തീരുമാനമുണ്ട്.ബഹിരാകാശരംഗത്തും ആണവോർജ്ജ മേഖലയിലും സ്വകാര്യവത്‌ക്കരണം അനുവദിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാമ്പത്തിക പാക്കേജ് നാലാം ഘട്ടം: എട്ട് മേഖലകളിൽ വലിയ പരിഷ്‌കാരം