Publish Date: Sat, 23 Apr 2022 (17:44 IST)
Updated Date: Sat, 23 Apr 2022 (17:47 IST)
അമ്പലപ്പുഴ: ഭക്ഷണ ശാലയിലെ ജോലി കഴിഞ്ഞു രാത്രി വീട്ടിലേക്ക് സ്‌കൂട്ടറിൽ വീട്ടിലേക്ക് പോയ യുവതി ലോറിയിടിച്ചു മരിച്ചു. കരുവാറ്റ കന്നുകാലിപ്പാലം നന്ദാഭാവനിൽ കൊച്ചുമോന്റെ ഭാര്യ ഗായത്രി (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വെളുപ്പിന് നാല് മണിക്ക് തോട്ടപ്പള്ളി സ്പിൽവേ പാലത്തിനടുത്തതായിരുന്നു അപകടം.
പുറക്കാട് ജംഗ്‌ഷനടുത്ത് ദേശീയപാതയ്ക്കരികിൽ ഗായത്രിയും മറ്റു രണ്ട് സ്ത്രീകളും ചേർന്നായിരുന്നു ഭക്ഷണശാല നടത്തിവന്നത്. ജോലി തീരുമ്പോൾ പുലർച്ചെയാവും. ഇതിനുശേഷമാണ് ഇവർ വീട്ടിലേക്ക് പോവുക.
അമ്പലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് സ്‌കൂട്ടറിൽ ഇടിച്ചത്. ലോറി പിടിച്ചതും ഗായത്രി ലോറിക്കടിയിൽവീഴുകയും തത്ക്ഷണം മരിക്കുകയും ചെയ്തു. ഇടിച്ച ലോറി കസ്റ്റഡിയിലെടുത്തു. പോലീസ് കേസെടുത്തിട്ടുണ്ട്.