കടപ്പ: ജോലി ചെയ്യുന്നതിനിടെ ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് 23കാരിക്ക് ഗുരുതര പരിക്ക്. 80 ശതമാനം പൊള്ളലേറ്റ സോഫ്‌റ്റ് വെയർ എഞ്ചിനിയറായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രയിലെ കടപ്പ ജില്ലയിൽ ആണ് സംഭവം.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മാജിക് സൊലൂഷൻസ് എന്ന കമ്പനിയിൽ ജോലി ചെയ്യുന്ന സുമലതയ്ക്കാണ് അപകടം നടന്നത്. കൊവിഡ് 19നെ തുടർന്ന് കുറച്ചുമാസങ്ങളായി വർക്ക് ഫ്രോം ആയിരുന്നു സുമലത. വീട്ടിൽ ജോലി ചെയ്യുന്നതിനിടെ ലാപ്‌ടോപ്പ് പൊട്ടിത്തെറിക്കുകയായിരുന്നു.
റൂമിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട് മാതാപിതാക്കൾ ഓടിയെത്തിയപ്പോൾ തീപ്പിടിച്ച കട്ടിലിൽ മകൾ ബോധമില്ലാതെ കിടക്കുകയയിരുന്നു. യുവതിയെ പിന്നാലെ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇലക്‌ട്രിക് ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് സംശയം.