Webdunia - Bharat's app for daily news and videos

Install App

കൊല്ലം ജില്ലയിൽ വാഹനാപകടങ്ങളിൽ മൂന്നു മരണം

എ കെ ജെ അയ്യര്‍
ചൊവ്വ, 12 ഏപ്രില്‍ 2022 (20:27 IST)
കൊല്ലം: ചാത്തന്നൂർ മീനാട് ഹോളോ ബ്രിക്സ് നിർമ്മാണ യൂണിറ്റിൽ മെറ്റൽ ഇറക്കുന്നതിനിടെ കഴിഞ്ഞ ദിവസം വെളുപ്പിന് ടോറസ് ലോറി മറിഞ്ഞു ലോറി ക്ളീനർ കന്യാകുമാരി സ്വദേശി വിജിൻ (25) എന്നയാൾ മരിച്ചു. മെറ്റൽ ഇറക്കാൻ ലോറിയുടെ പിൻഭാഗം ഉയർത്തിയപ്പോൾ വശത്തേക്ക് മറിയുകയായിരുന്നു. അരുകിൽ നിൽക്കുകയായിരുന്ന വിജിൻ കാൽ തട്ടി നിലത്തു വീഴുകയും ലോറി മുകളിലേക്ക് മറിയുകയും ചെയ്തു. ഒന്നര മണിക്കൂറിനു ശേഷമാണ് വിജിന്റെ മൃതദേഹം പുറത്തെടുക്കാനായത്. പരുക്കേറ്റ ലോറി ഡ്രൈവർ എഡ്വിൻ ജോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിനൊപ്പം എം.സി റോഡിൽ മൈലത്താണ് മറ്റൊരു ലോറി അപകടം നടന്നത്. തമിഴ്‌നാട്ടിൽ നിന്ന് കൊട്ടാരക്കര വഴി അടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പാഴ്‌സൽ ലോറി റോഡരുകിൽ നിർത്തിയിട്ടിരുന്ന സിമന്റ് ലോറിക്ക് പിന്നിൽ പിടിച്ചപ്പോൾ പാഴ്‌സൽ ലോറിയുടെ ക്ളീനർ തെങ്കാശി ചെങ്കോട്ട അറുമുഖൻ സ്വാമി (25) മരിച്ചു.  

ഇത് കൂടാതെ കഴിഞ്ഞ ദിവസം രാവിലെ ഒമ്പതരയോടെ കുമ്മിൾ പഞ്ചായത്തിൽ നടന്ന മറ്റൊരു ലോറി അപകടത്തിൽ അഞ്ചൽ കരുകോണിലെ ബാഷാ ഇബ്രാഹിം എന്ന 33 കാരൻ രണ്ട് ലോറികൾക്കിടയിൽ പെട്ട് ചതഞ്ഞു മരിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ.ഡി. റെയ്ഡ്

സിപിഎമ്മിനെ ആര് നയിക്കും?, എം എ ബേബിയോ അതോ അശോക് ധാവ്ളെയോ, പാർട്ടി കോൺഗ്രസിൽ കനപ്പെട്ട ചർച്ച

ചൈനക്കാരുമായി പ്രേമവും വേണ്ട, സെക്‌സും വേണ്ട; ചൈനയിലുള്ള യു.എസ് ജീവനക്കാർക്ക് ട്രംപ് ഭരണകൂടത്തിന്റെ 'വിചിത്ര വിലക്ക്'

'നിങ്ങൾ ആരാ, സൗകര്യമില്ല പറയാന്‍, അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ പോയി വെച്ചാൽ മതി'; തട്ടിക്കയറി സുരേഷ് ഗോപി

പാര്‍ട്ടി കോണ്‍ഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; ഐസിയുവില്‍ തുടരുന്നു

അടുത്ത ലേഖനം
Show comments