സീറ്റ് ബെല്‍റ്റിന്റെ പ്രധാന്യം നേരിട്ടറിഞ്ഞുവെന്ന് ഗിന്നസ് പക്രു.
വാഹനാപകടത്തിന് പിന്നാലെ സാമൂഹ്യ മാധ്യമത്തില്‍ പ്രതികരണവുമായി നടന്‍.എതിര്‍ദിശയില്‍ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. ഇപ്പോള്‍ താന്‍ സുഖമായിരിക്കുന്നുവെന്നും പക്രു പറഞ്ഞു.
ഗിന്നസ് പക്രുവിന്റെ വാക്കുകള്‍ :
'സുഹൃത്തുക്കളെ, തിരുവല്ലയില്‍ വച്ച് ഞാന്‍ ഒരു കാറപകടത്തില്‍ പെട്ടു. പരുക്കുകള്‍ ഒന്നും തന്നെയില്ല. എതിര്‍ദിശയില്‍ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. ഞാന്‍ സുഖമായിരിക്കുന്നു. മനോധൈര്യം കൈവിടാതെ എന്റെ കാര്‍ ഓടിച്ച ശിവനും, അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാര്‍ക്കും എസ്‌ഐ ഹുമയൂണ്‍ സാറിനും, സുഹൃത്തായ മാത്യു നൈനാനും, വീട്ടിലെത്തിച്ച ട്വിന്‍സ് ഇവന്റ്‌സ് ഉടമ ടിജുവിനും, നന്ദി. പ്രാര്‍ഥിച്ചവര്‍ക്കും, എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി. എന്റെ യാത്ര തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു സീറ്റ് ബെല്‍റ്റിന്റെ പ്രധാന്യം നേരിട്ടറിഞ്ഞു. ദൈവത്തിനു നന്ദി.'-പക്രു പറഞ്ഞു.
തിരുവല്ല ബൈപ്പാസില്‍ മഴുവങ്ങാടുചിറയ്ക്ക് സമീപത്തെ പാലത്തില്‍ വച്ചായിരുന്നു ഗിന്നസ് പക്രു സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടത്. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി എതിര്‍ദിശയില്‍ നിന്നും വന്ന കാറിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്കുള്ള യാത്രയിലായിരുന്നു പക്രു.