Publish Date: Sat, 12 Mar 2022 (18:30 IST)
Updated Date: Sat, 12 Mar 2022 (18:32 IST)
റാന്നി: ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ രണ്ട് വയസുകാരി മരിച്ചു. പെരുനാട് കാവനാളിൽ കഴിഞ്ഞ ദിവസം രാവിലെ എട്ടേമുക്കാലോടെയാണ് മാടമൺ കക്കാട് വീട്ടിൽ സജിത്തിന്റെ ഏക മകൾ ദാക്ഷായ സജിത്ത് മരിച്ച ദാരുണ സംഭവം നടന്നത്.
മാതാവ് സൂര്യയ്ക്കും മുത്തശ്ശിക്കുമൊപ്പം കാവനാൽ മഹാദേവ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം. ഓട്ടോറിക്ഷാ കല്ലിൽ കയറി ആടിയുലഞ്ഞപ്പോൾ അരുകിലിരുന്ന സൂര്യയും മകളും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബാലിക തത്ക്ഷണം മരിച്ചു. പരുക്കുകളോടെ സൂര്യയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.