മലപ്പുറം: സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദ്ദനം ഏറ്റു ഓട്ടോ റിക്ഷാ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ പ്രതിയായ ബസ് ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മഞ്ചേരി വട്ടോക്കോട് പുള്ളിയിലങ്ങാടി കളത്തിങ്ങല്‍പടി രവിയുടെ മകന്‍ കോത്തേരി ഷിജു എന്ന 37 കാരനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി പടിയിലെ സ്വകാര്യ ലോഡ്ജിലാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഷിജുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാര്‍ച്ച് ഏഴാം തീയതി ഒതുക്കുങ്ങല്‍ വെസ്റ്റ് കോഡൂരില്‍ ഓട്ടോ ഡ്രൈവറായ അബ്ദുള്‍ ലത്തീഫ് ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റു കുഴഞ്ഞു വീണു മരിച്ച കേസിലെ പ്രതിയാണ് ഷിജു. കേസില്‍ ഷിജു ജാമ്യത്തിലിറങ്ങിയിരുന്നു.
തിരൂര്‍ - മഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവമാണ് ഷിജു. യാത്രക്കാരെ കയറ്റുന്നതു സംബന്ധിച്ച തര്‍ക്കമാണ് മര്‍ദ്ദനത്തിന്‍ കലാശിച്ചത്. സംഭവത്തില്‍ വിജുവിനെ കൂടാതെ ബസ് കണ്ടക്ടര്‍, ക്ലീനര്‍ എന്നിവര്‍ക്കെതിരെയു കേസുണ്ട്.