Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനില്‍ മുരളിയുടെ പരുക്കന്‍ വേഷങ്ങള്‍ വളരെ മികവുറ്റതായിരുന്നു: മുഖ്യമന്ത്രി

അനില്‍ മുരളിയുടെ പരുക്കന്‍ വേഷങ്ങള്‍ വളരെ മികവുറ്റതായിരുന്നു: മുഖ്യമന്ത്രി

ശ്രീനു എസ്

, വ്യാഴം, 30 ജൂലൈ 2020 (15:39 IST)
നടന്‍ അനില്‍ മുരളിയുടെ നിര്യാണത്തല്‍ മുഖ്യമന്ത്രി അനുശോചിച്ചു. മലയാളം, തമിഴ്, തെലുങ്ക്, തുടങ്ങിയ ഭാഷകളിലായി 200ഓളം സിനിമകളില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങാന്‍ സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ പരുക്കന്‍ വേഷങ്ങള്‍ വളരെ മികവുറ്റതായിരുന്നെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
 
കൂടാതെ സിനിമാ മേഖലയില്‍ നിന്ന് നിരവധിപേര്‍ അനില്‍ മുരളിക്ക് പ്രണാമം അര്‍പ്പിച്ചു. ടി.വി സീരിയലുകളില്‍ അഭിനയിച്ചുതുടങ്ങിയ അനില്‍ 1993ല്‍ വിനയന്‍ സംവിധാനം ചെയ്ത കന്യാകുമാരിയില്‍ ഒരു കവിത എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. 1994 ല്‍ ലെനിന്‍ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളില്‍ വേഷമിട്ടു. വാല്‍ക്കണ്ണാടി, ലയണ്‍, ബാബ കല്യാണി, പുത്തന്‍ പണം, നസ്രാണി, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്,  വെള്ളരിപ്രാവിന്റെ ചങ്ങാതി, കളക്ടര്‍, അസുരവിത്ത്, കര്‍മ്മയോദ്ധാ, ആമേന്‍, ഡബിള്‍ ബാരല്‍, അയാളും ഞാനും തമ്മില്‍, കെഎല്‍ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറന്‍സിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നിങ്ങള്‍ക്കായി കാത്തുവച്ച വേഷം ഇനി ആര്‍ക്കുനല്‍കാന്‍'; അനില്‍ മുരളിക്ക് പ്രണാമം അര്‍പ്പിച്ച് മലയാള സിനിമ