Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

നടൻ ക്യാപ്റ്റൻ രാജു അന്തരിച്ചു

ക്യാപ്റ്റൻ രാജു
, തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (09:54 IST)
നടന്‍ ക്യാപ്റ്റന്‍ രാജു (68) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായിരുന്ന അദ്ദേഹം കൊച്ചിയിലെ വസതിയില്‍ ഇന്ന് രാവിലെയാണ് ലോകത്തോട് വിടവാങ്ങിയത്. പരുക്കൻ വേഷങ്ങളിലൂടെ വന്ന് പ്രേക്ഷകരെ ചിരിപ്പിക്കുന്ന കഥാപാത്രങ്ങൾ നിരവധിയാണ് അദ്ദേഹം ചെയ്തത്.
 
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട അടക്കം 500 റോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1981 ഇറങ്ങിയ രത്നമാണ് ആദ്യത്തെ ചിത്രം. സംസ്‌കാരം പിന്നീട്.
 
ഒമാനിലെ കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി യുഎസിലേക്ക് കൊണ്ടുപോയിരുന്നു. അവിടെവെച്ച് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാകുകയും നില വഷളാകുകയും ചെയ്തിരുന്നു. അവിടുന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്ന അദ്ദേഹം നാട്ടിലേക്ക് തിരിച്ചെത്തി കൊച്ചിയിലെ വസതിയില്‍ വിശ്രമത്തിലായിരുന്നു.
 
നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം രണ്ട് സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. സിഐഡി മൂസ, നാടോടിക്കാറ്റ് തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ എക്കാലവും സിനിമാ പ്രേമികളുടെ ഉള്ളില്‍ തങ്ങി നില്‍ക്കുന്നവയാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘പീഡന വിവരം പുറത്തുപറയാൻ കന്യാസ്ത്രീയെ പിന്തുണച്ചത് അദ്ദേഹം’