Webdunia - Bharat's app for daily news and videos

Install App

'ഇന്ത്യയുടെ ദേഹത്ത് ആരെങ്കിലും തൊട്ടാൽ പിന്നെ അവന്റെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കും': ജയസൂര്യ

നിഹാരിക കെ.എസ്
വെള്ളി, 9 മെയ് 2025 (09:01 IST)
ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരിച്ച് നടൻ ജയസൂര്യ. ഇന്ത്യയുടെ ദേഹത്ത് ആരെങ്കിലും തൊട്ടാൽ പിന്നെ അവരുടെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കുമെന്ന് ജയസൂര്യ പറഞ്ഞു. കൊല്ലം കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. ജയസൂര്യയുടെ ഹിറ്റ് ചിത്രമായ ആടിന്റെ മൂന്നാം ഭാ​ഗവുമായി ബന്ധപ്പെട്ടുള്ള ആരാധകരുടെ ചോദ്യത്തിനിടെയാണ് നടന്റെ പ്രതികരണം.
 
ആട് സിനിമയിലെ ഡയലോ​ഗിനോട് സാമ്യപ്പെടുത്തിയായിരുന്നു ജയസൂര്യയുടെ വാക്കുകൾ. 'ആട് സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്. എന്റെ ദേഹത്തു തൊട്ടാൽ പിന്നെ അവന്റെ വിധി എഴുതുന്നത് പാപ്പനായിരിക്കുമെന്ന്. എന്നു പറഞ്ഞ പോലെ ഇന്ത്യയുടെ ദേഹത്ത് ആരെങ്കിലും തൊട്ടാൽ പിന്നെ അവന്റെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കും. അതുപോലെയാണ് കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. വലിയൊരു ഇന്ത്യ- പാകിസ്ഥാൻ സംഘർഷമാണ് നടന്നുകൊണ്ടിരിക്കുന്നത്. തീർച്ചയായും അതൊക്കെ ഉടൻ തന്നെ പരിഹരിക്കപ്പെടാൻ നമുക്കും പ്രാർഥിക്കാം', ജയസൂര്യ പറഞ്ഞു.
 
എൻ്റെ രാഷ്ട്രം, എൻ്റെ സൈന്യം, എൻ്റെ അഭിമാനം."ഭീകരതയ്ക്ക് എതിരെ, മാനവികതയ്ക്കൊപ്പം"ജയ്ഹിന്ദ്- എന്നാണ് ഇന്നലെ ഓപ്പറേഷൻ സിന്ദൂറിന്റെ കാർഡിനൊപ്പം ജയസൂര്യ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. അതേസമയം കത്തനാർ ആണ് ജയസൂര്യയുടേതായി ഇനി പ്രേക്ഷകരിലേക്കെത്താനുള്ള ചിത്രം. ആട് 3 യുടെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമ കേസ് അവസാനിപ്പിക്കുന്നു

Iran- Israel Conflict: പശ്ചിമേഷ്യയിലെ യു എസ് താവളങ്ങൾ ഇറാൻ ലക്ഷ്യം വെയ്ക്കും, ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതോടെ എണ്ണവില ഉയരും, യുദ്ധം എല്ലാവരെയും പൊള്ളിക്കും

B‑2 Stealth Bomber: എന്താണ് ഇറാൻ്റെ ആണവ സൈറ്റുകൾക്ക് മുകളിൽ യു എസ് നടത്തിയ ആക്രമണങ്ങൾക്കായി ഉപയോഗിച്ച B‑2 Stealth Bomber

Kerala Weather: ഇന്നുമുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴ; ന്യൂനമര്‍ദ്ദവും ചക്രവാതചുഴിയും

ഇറാനെ ആക്രമിച്ച് അമേരിക്ക; മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടു, യുദ്ധ വിമാനങ്ങൾ മടങ്ങിയെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments