നടിയെ ആക്രമിച്ച കേസ്: ജനപ്രിയന് 'ഡി പ്രമോഷൻ' ? കുറ്റപത്രം ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് എട്ടാം പ്രതി
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന് ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘംഒരുങ്ങുന്നു. കേസിലെ കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കുമെന്നാണ് വിവരം. അന്വേഷണസംഘത്തോട് അടുത്തവൃത്തങ്ങളാണ് ഈ സൂചന നൽകിയത്. നടിയെ ആക്രമിക്കുന്നതിനുള്ള ഗൂഡാലോചനയില്‍ ദിലീപും കൃത്യം നടപ്പിലാക്കിയ പൾസർ സുനിയും മാത്രമാണ് പ്രതികളെന്നും കുറ്റപത്രത്തില്‍ പറയുന്നതായാണ് പുറത്തുവരുന്ന വിവരം.
മുന്നൂറിലേറെ സാക്ഷി മൊഴികളും നാനൂറ്റിയൻപതിലേറെ രേഖകളും കുറ്റപത്രത്തിന്റെ ഭാഗമായി കോടതിയിൽ സമർപ്പിക്കുമെന്നും സൂചനയുണ്ട്. ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവധിക്കനമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹര്‍ജിയെ എതിർക്കാനും അന്വേഷണസംഘം തീരുമാനിച്ചതായാണ് വിവരം. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് എന്ന ഹോട്ടൽ ശ്യംഖലയുടെ ദുബായ് ശാഖ ഉദ്ഘാടനത്തിന് വേണ്ടിയാണ് ദിലീപ് ഇളവ് ചോദിക്കുന്നത്.