Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹൈസ്കൂൾ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധം; അദ്ധ്യാപിക അറസ്‌റ്റിൽ

വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിനൊരുങ്ങിയ അദ്ധ്യാപിക അറസ്‌റ്റിൽ

ഹൈസ്കൂൾ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധം; അദ്ധ്യാപിക അറസ്‌റ്റിൽ
വാഷിംഗ്ടൺ , ഞായര്‍, 19 നവം‌ബര്‍ 2017 (12:08 IST)
ഹൈസ്കൂൾ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിനൊരുങ്ങിയ അദ്ധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. യു‌എസിലെ ഒക്കലാമോ എന്ന സ്ഥലത്താണ് സംഭവം. യുകോൺ പബ്ളിക് സ്കൂളിലെ ഇരുപത്തിരണ്ടുകാരിയായ ഹണ്ടർ ഡേ എന്ന അദ്ധ്യാപികയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ബാല പീഡനത്തിന് കേസെടുക്കുകയും ചെയ്തു.
 
മകന്റെ മൊബൈലിൽ ടീച്ചറുടെ നഗ്ന ചിത്രങ്ങൾ കണ്ടതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മാതാപിതാക്കളാണ് പൊലീസില്‍ പരാതിപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും തമ്മില്‍ നേരത്തെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും വീണ്ടും അതിനായി ഒരുങ്ങുകയാണെന്നും മനസിലായി. തുടര്‍ന്ന് ഹണ്ടർ ഡേയുടെ വീട്ടിലെത്തിയ പൊലീസ് അദ്ധ്യാപികയെയും വിദ്യാർത്ഥിയെയും പിടികൂടുകയായിരുന്നു.
 
വിദ്യാർത്ഥികളെ നേർവഴിക്ക് നടത്തികൊണ്ടുവരേണ്ട അദ്ധ്യാപിക തന്നെ അവരെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചത് പൊതു വിശ്വാസത്തിന് മേലുള്ള നഗ്നമായ ലംഘനമാണെന്ന് കനേഡിയൻ അധികൃതർ അറിയിച്ചു. ഹണ്ടർ ഡേ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോക്കറ്റിലൊതുങ്ങുന്ന വിലയും തകര്‍പ്പന്‍ ഫീച്ചറുകളുമായി പാനാസോണിക്ക് എലുഗ ഐ5 !