ഉള്ളതും ഇല്ലാത്തതും എല്ലാം നടി 'ഇമാജിൻ' ചെയ്തു, ദിലീപേട്ടന് ശത്രുക്കൾ ഉണ്ടായിരുന്നുവെന്ന് തോന്നിയിട്ടില്ല: കാവ്യയുടെ മൊഴി പുറത്ത്

ദിലീപേട്ടനും മഞ്ജുവും പിരിയാൻ കാരണം സംവിധായകൻ, ആക്രമിക്കപ്പെട്ട നടിയെ ഫോണിൽ വിളിച്ചെങ്കിലും സംസാരിക്കാൻ കഴിഞ്ഞില്ല: കാവ്യ

Webdunia
ബുധന്‍, 20 ഡിസം‌ബര്‍ 2017 (09:09 IST)
നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവൻ നൽകിയ മൊഴി പു‌റത്ത്. മനോരമ ന്യൂസ് ആണ് മൊഴി പുറത്ത് വിട്ടിരിയ്ക്കുന്നത്. നേരത്തേ ദിലീപിനെതിരെ നടൻ സിദ്ദിഖ്, മഞ്ജു വാര്യർ, റിമി ടോമി, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരുടെ മൊഴിയും പുറത്തു വന്നിരുന്നു. ആക്രമിക്കപ്പെട്ട നടി ഉള്ളതും ഇല്ലാത്തതും ‘ഇമാജിന്‍’ ചെയ്തു പറയുമെന്നാണു കാവ്യ വ്യക്തമാക്കിയത്. ദിലീപും മഞ്ജുവുമായുളള പ്രശ്നങ്ങള്‍ക്ക് നടിയും കാരണമായതായി കാവ്യ മൊഴിയിൽ പറയുന്നു. 
 
ദിലീപേട്ടനും ആദ്യ ഭാര്യ മഞ്ജുവുമായുള്ള പ്രശ്നങ്ങൾ എന്നു മുതലാണു തുടങ്ങിയത് എന്ന് തനിക്ക് അറിയില്ലെന്നാണ് കാവ്യ പറയുന്നത്. അവർ തമ്മിലുള്ള പ്രശ്നങ്ങൾക്ക് ആക്രമിക്കപ്പെട്ട നടിയും കാരണമായിട്ടുണ്ട്. ദിലീപേട്ടനും മഞ്ജുച്ചേച്ചിയും തമ്മിൽ പ്രശ്നങ്ങളുണ്ടാകാൻ കാരണക്കാരി താനാണെന്ന് ആക്രമിക്കപ്പെട്ട നടി പലരോടും പറഞ്ഞത് താൻ കേട്ടറിഞ്ഞിട്ടുണ്ടെന്ന് കാവ്യ പറയുന്നു.
 
അമ്മ റിഹേഴ്സല്‍ ക്യാംപിലടക്കം ദിലീപിനെയും തന്നെയും കുറിച്ച് പറഞ്ഞു. നടി ബിന്ദു പണിക്കർ ഇക്കാര്യം ദിലീപിനടുത്ത് സൂചിപ്പിക്കുകയും ചെയ്തു. ആവശ്യമില്ലാത്ത വര്‍ത്തമാനം പറയരുതെന്ന്  ദിലീപിന്‍റെ പരാതിപ്രകാരം നടന്‍ സിദ്ദിഖ് നടിക്ക് മുന്നറിയിപ്പ് നല്‍കിയെന്ന് കാവ്യയുടെ മൊഴിയിൽ വ്യക്തമാകുന്നു.
 
നടി ആക്രമിക്കപ്പെട്ട വിവരം അറിയുന്നത് ഗായിക റിമി ടോമി വിളിച്ചപ്പോഴാണെന്ന് കാവ്യ പറയുന്നു. പൾസർ സുനിയെ തനിക്കറിയില്ല. അങ്ങനെയൊരാളെ കണ്ടതായി ഓർമയില്ല. വീട്ടിൽ വന്നിട്ടുണ്ടോയെന്നും അറിയില്ല. നടി ആക്രമിക്കപ്പെട്ട കാര്യം ദിലീപേട്ടൻ അറിയുന്നത് പിറ്റേന്ന് രാവിലെ ആന്റോ ജോസഫ് പറഞ്ഞിട്ടാണ്. ദിലീപേട്ടനും മഞ്ജുവും പിരിയാൻ കാരണം പരസ്യ സംവിധായകൻ ശ്രീകുമാർ മേനോൻ ആണെന്ന് കാവ്യ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments