Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോടതി ഉത്തരവിന് പിന്നാലെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചു, ദിലീപിനെതിരെ നിർണായക കണ്ടെത്തൽ

കോടതി ഉത്തരവിന് പിന്നാലെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചു, ദിലീപിനെതിരെ നിർണായക കണ്ടെത്തൽ
, ചൊവ്വ, 8 മാര്‍ച്ച് 2022 (17:38 IST)
വധഗൂഢാലോചന കേസില്‍ ദിലീപിന്റെ മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന സംബന്ധിച്ച നിര്‍ണായക വിവരങ്ങൾ പുറത്ത്. ദിലീപ് ഹാജരാക്കിയ ഫോണുകളിലെ വിവരങ്ങൾ ജനുവരി 29-നും 30-നും ഇടയിൽ നശിപ്പിച്ചുവെന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. മുംബൈയിലെ ഒരു ലാബാണ് ഇതിന് സഹായങ്ങൾ നൽകിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
 
ദിലീപിന്റെയും കൂട്ടുപ്രതികളുടെയും അടക്കം ആറ് ഫോണുകളാണ് തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ പരിശോധിച്ചത്. ഈ പരിശോധനയിലാണ് സുപ്രധാനമായ വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. ദിലീപിന്റെ അഭിഭാഷകർ ഫോണുകൾ മുംബൈയിലേക്ക് കൊറിയറായി അയച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
 
ജനുവരി 29,30 തീയതികളിലായാണ് ഫോണുകളിലെ വിവരങ്ങൾ നീക്കം ചെയ്‌തത്. പതിമൂന്ന് നമ്പറുകളിൽ നിന്നുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ നശിപ്പിച്ചതായി ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് സര്‍വ്വീസ് നിര്‍ത്താനൊരുങ്ങി സ്വകാര്യ ബസുകള്‍