Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിന് വീണ്ടും തിരിച്ചടി; വിചാരണക്ക് സ്റ്റേയില്ല

ദൃശ്യങ്ങൾ പരിശോധിച്ച റിപ്പോർട്ട് 3 ആഴ്ചക്കകം നൽകണം എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

ദിലീപിന് വീണ്ടും തിരിച്ചടി; വിചാരണക്ക് സ്റ്റേയില്ല

റെയ്‌നാ തോമസ്

, വെള്ളി, 17 ജനുവരി 2020 (13:47 IST)
നടിയെ ആക്രമിച്ച കേസിലെ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തില്ല . കേസില്‍ ദിലീപിന്റെ ക്രോസ് വിസ്താരം ദൃശ്യങ്ങളുടെ പരിശോധനാഫലം വന്ന ശേഷമേ നടത്താവൂയെന്നും കോടതി വിധിച്ചു. ദൃശ്യങ്ങൾ പരിശോധിച്ച റിപ്പോർട്ട് 3 ആഴ്ചക്കകം നൽകണം എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. 
 
ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റേത് ആണ് നടപടി. ദൃശ്യങ്ങളുടെ പരിശോധനാ ഫലം ലഭിക്കും വരെ വിചാരണ പൂർണമായി നിർത്തിവയ്ക്കണം എന്നായിരുന്നു ദിലീപിന്റെ ആവശ്യം.
 
നടിയെ ആക്രമിച്ച ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും, എഡിറ്റ് ചെയ്ത് ചേർത്തിട്ടുണ്ടെന്നുമാണ് ദിലീപ് ആരോപിക്കുന്നത്. നേരത്തെ ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന ദിലീപിന്റെ ആവശ്യം വിചാരണ കോടതിയും സുപ്രീംകോടതിയും തള്ളി കളഞ്ഞിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിർഭയ കേസ്: മുകേഷ് സിങ്ങിനെ ദയാഹർജി രാഷ്ട്രപതി തള്ളി