Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല യുവതീ‌പ്രവേശനം: പുനഃ‌പരിശോധന ഹർജികൾ കേൾക്കില്ലെന്ന് ഒമ്പതംഗ ബെഞ്ച്

ശബരിമല യുവതീ‌പ്രവേശനം: പുനഃ‌പരിശോധന ഹർജികൾ കേൾക്കില്ലെന്ന് ഒമ്പതംഗ ബെഞ്ച്

റെയ്‌നാ തോമസ്

, തിങ്കള്‍, 13 ജനുവരി 2020 (13:07 IST)
ശബരിമല യുവതി പ്രവേശനവമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സുപ്രിംകോടതിയില്‍ നിര്‍ണായക വാദം തുടങ്ങി. ഒമ്പതംഗ വിശാല ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. അതേസമയം യുവതി പ്രവേശന വിധിക്കെതിരേ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജികള്‍ ഇപ്പോള്‍ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് വ്യക്തമാക്കി.

പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതിനായി ഏഴ് കാര്യങ്ങള്‍ ഒമ്പതംഗ ബെഞ്ചിന്റെ പരിശോധനയ്ക്കായി വിട്ടിരുന്നു. ഈ വിഷയങ്ങളിലെ വാദമാണ് ഇപ്പോള്‍ നടക്കുന്നത്.
 
ന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന് യുവതി പ്രവേശനത്തിന് ഹര്‍ജി നല്‍കാന്‍ അവകാശമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടു.

ഹിന്ദു എന്നതിന്റെ നിര്‍വചനം, ഭരണഘടനാ ധാര്‍മികത, ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളില്‍ കോടതിക്ക് ഇടപെടാനാകുമോ ഉള്‍പ്പെടെ ഏഴ് ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കണ്ടെത്തുക എന്നതാണ് ഒമ്പതംഗ ബെഞ്ചിന്റെ ലക്ഷ്യം. ശബരിമല യുവതി പ്രവേശനം, മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം, ദാവൂദി ബോറ വിഭാഗത്തിലെ പെണ്‍ ചേലാകര്‍മം, പാഴ്‌സി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് ഒമ്പതംഗ ബെഞ്ചിന്റെ വിധിക്ക് ശേഷമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് നഗ്ന ചിത്രങ്ങൾ കൈക്കലാക്കി, കൂട്ടുകാരിയുടെ ചിത്രം കൂടി വേണമെന്ന് ആവശ്യപ്പെട്ടു; യുവാവിനെ പിടികൂടിയത് തന്ത്രപരമായി