എനിക്ക് വിശ്വാസമുള്ളത് അവരോടല്ല; ‘അമ്മ’യെ പിന്തുണച്ചും വനിതാ കൂട്ടയ്‌മയെ തള്ളിപ്പറഞ്ഞും മൈഥിലി രംഗത്ത്
എനിക്ക് വിശ്വാസമുള്ളത് അവരോടല്ല; ‘അമ്മ’യെ പിന്തുണച്ചും വനിതാ കൂട്ടയ്‌മയെ തള്ളിപ്പറഞ്ഞും മൈഥിലി രംഗത്ത്
Publish Date: Sun, 18 Feb 2018 (12:19 IST)
Updated Date: Sun, 18 Feb 2018 (12:24 IST)
മലയാള സിനിമയിലെ വനിതാ സംഘടനയായ വുമൻ കളക്ടീവിനെ തള്ളി നടി മൈഥിലി. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഒരു പരിപാടിയിലാണ് താര സംഘടനയായ അമ്മയ്‌ക്ക് പിന്തുണ നല്‍കിയും സ്‌ത്രീ കൂട്ടായ്‌മയെ തള്ളിപ്പറഞ്ഞും മൈഥിലി രംഗത്തു വന്നത്.
സിനിമയില്‍ സ്ത്രീകള്‍ക്ക് വേണ്ടി ഒരു പ്രത്യേക സംഘടന വേണ്ട. തനിക്ക് ഒരു സംഘടനയിലെ വിശ്വാസമുള്ളു അത് സ്ത്രീയും പുരുഷനും ഒന്നിക്കുന്ന അമ്മയിലാണ്. സ്ത്രീ സംഘടനകള്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ തന്നെ ആരും സമീപിച്ചിട്ടില്ല. ഇക്കാര്യത്തില്‍ താന്‍ ആശങ്കപ്പെടുന്നില്ലെന്നും മൈഥിലി കൂട്ടിച്ചേര്‍ത്തു.
നേരത്തെ, സിനിമയിലെ വനിതാ സംഘടനയെ തള്ളിപ്പറഞ്ഞ് നിരവധി നടിമാര്‍ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് മൈഥിലിയും നയം വ്യക്തമാക്കി രംഗത്തുവന്നത്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.