Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രിയ വാര്യരുടെ ഹർജിയില്‍ “മാ​ണി​ക്യ മ​ല​രാ​യ പൂ​വി” നാളെ സുപ്രീംകോടതിയില്‍

പ്രിയ വാര്യരുടെ ഹർജിയില്‍ “മാ​ണി​ക്യ മ​ല​രാ​യ പൂ​വി” നാളെ സുപ്രീംകോടതിയില്‍

priya prakash varrier
ന്യൂഡൽഹി/കൊച്ചി , ചൊവ്വ, 20 ഫെബ്രുവരി 2018 (12:29 IST)
മതവികാരം വ്രണപ്പെടുത്തിയെന്ന പേരിൽ കേസ് രജിസ്റ്റർ ചെയ്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി പ്രിയ പി വാര്യർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും.

ഹർജിയിൽ അടിയന്തരവാദം കേൾക്കണമെന്ന പ്രിയയുടെ അഭിഭാഷകൻ ഹാരിസ് ബീരാന്റെ ആവശ്യം ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

പ്രവാചകനെയും പത്നി ഖദീജയെയും അവരുടെ അനശ്വര പ്രണയത്തെയും വാഴ്ത്തുന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ഹാരിസ് ബീരാന്റെ നിലപാട്.

ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് എന്ന സിനിമയിലെ  “മാ​ണി​ക്യ മ​ല​രാ​യ പൂ​വി” എ​ന്നു തു​ട​ങ്ങു​ന്ന ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ തെലുങ്കാനയിലും മഹാരാഷ്ട്രയിലും രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രിയയും ഒമർ ലുലുവും കോടതിയെ സമീപിച്ചിട്ടുള്ളത്.

ഗാ​നം മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്നെ​ന്നാ​രോ​പി​ച്ച് ഒ​രു കൂ​ട്ടം യു​വാ​ക്ക​ളാ​ണ് ഹൈ​ദ​രാ​ബാ​ദ് ഫലാക്ക്നുമാ പൊലീസ് സ്റ്റേഷനില്‍ പ​രാ​തി ന​ൽ​കി​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്‌തത്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചു ജന്‍ജാഗരൻ സമിതി എന്ന സംഘടനയും പരാതി നൽകിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശുഹൈബ് വധത്തില്‍ അഞ്ചില്‍ കൂടുതല്‍ പ്രതികള്‍; കൃത്യം നടത്തിയവരെയും സഹായിച്ചവരെയും തിരിച്ചറിഞ്ഞു - അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്