Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

ശോഭനയും ബിജെപി പാളയത്തിലേക്കോ? എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനായി വോട്ട് ചോദിച്ച് താരം

Shobhana

അഭിറാം മനോഹർ

, ഞായര്‍, 14 ഏപ്രില്‍ 2024 (16:51 IST)
കേന്ദ്രമന്ത്രിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖറിനായി വോട്ട് അഭ്യര്‍ഥിച്ച് നടി ശോഭന. രാജീവ് ചന്ദ്രശേഖറിന്റെ തിരെഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത ദിവസം എത്തിച്ചേരും. ഈ പരിപാടിയില്‍ പങ്കെടുക്കാനായാണ് ശോഭന തിരുവനന്തപുരത്ത് എത്തിയത്.
 
അതേസമയം രാഷ്ട്രീയപ്രവേശനം സംബന്ധിച്ച കാര്യങ്ങളോട് പ്രതികരിക്കാനില്ലെന്ന് ശോഭന പത്രസമ്മേളനത്തില്‍ പ്രതികരിച്ചു. രാഷ്ട്രീയ പ്രവേശം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് താന്‍ ആദ്യം മലയാളം പഠിക്കട്ടെ ഇപ്പോള്‍ ഒരു നടി മാത്രമാണ് എന്നായിരുന്നു ശോഭനയുടെ മറുപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊന്നാനിയിൽ അടച്ചിട്ട വീട്ടിൽ കവർച്ച: ലോക്കറിൽ സൂക്ഷിച്ച 350 പവൻ കവർന്നു