Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിപിഎം തനിക്കെതിരെ എടുത്ത നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി പിപി ദിവ്യ

PP Divya

സിആര്‍ രവിചന്ദ്രന്‍

, ശനി, 9 നവം‌ബര്‍ 2024 (12:41 IST)
സിപിഎം തനിക്കെതിരെ എടുത്ത നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി പിപി ദിവ്യ. തന്റെ ഭാഗം കേള്‍ക്കാന്‍ പാര്‍ട്ടി തയ്യാറായില്ലെന്നും ജയിലില്‍ കിടക്കുമ്പോള്‍ നടപടി വേണ്ടിയിരുന്നില്ലെന്നായിരുന്നു ദിവ്യയുടെ പ്രതികരണം. ഫോണില്‍ വിളിച്ച നേതാക്കളോട് അതൃപ്തി രേഖപ്പെടുത്തിയെന്നാണ് വിവരം. കൂടാതെ തന്നെ ആരും കണ്ണൂരിലെ വീട്ടിലേക്ക് കാണാന്‍ വരേണ്ടതില്ലെന്ന് പിപി ദിവ്യ പറഞ്ഞതായും വിവരമുണ്ട്.
 
കഴിഞ്ഞ ദിവസം ജയിലില്‍ നിന്നിറങ്ങിയ ദിവ്യ പാര്‍ട്ടി നടപടിക്കെതിരെ ഒന്നും പ്രതികരിച്ചിരുന്നില്ല.  കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കായിരുന്നു തരംതാഴ്ത്തിയത്. സിപിഎം സംസ്ഥാന നേതൃത്വം ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലായിരുന്നു ദിവ്യയെ തരംതാഴ്ത്താനുള്ള നടപടിക്ക് അംഗീകാരം നല്‍കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിന് കിട്ടില്ല, ശ്രീധരനു കിട്ടിയ വോട്ട് ബിജെപിക്കും; പാലക്കാട് പിടിക്കാമെന്ന് സിപിഎം