Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിപി ദിവ്യയ്ക്ക് ജാമ്യം കിട്ടുമെന്ന് കരുതിയിരുന്നില്ലെന്ന് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ

Pp Divya News

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 8 നവം‌ബര്‍ 2024 (12:54 IST)
പി പി ദിവ്യയ്ക്ക് ജാമ്യം കിട്ടുമെന്ന് കരുതിയിരുന്നില്ലെന്ന് ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് നേരത്തേ നവീന്‍ ബാബുവിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് മഞ്ജുഷ ഇക്കാര്യം പറഞ്ഞത്.
 
ദിവ്യയുടെ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതിയാണ് അംഗീകരിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. പതിനൊന്നു ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഇന്ന് തന്നെ ദിവ്യ ജയില്‍ മോചിതയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പി പി ദിവ്യയ്ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആക്രമണം നടത്തുന്ന പലസ്തീനികളുടെ ബന്ധുക്കളെ നാട് കടത്തും, നിയമം പാസാക്കി ഇസ്രായേല്‍ പാര്‍ലമെന്റ്