Webdunia - Bharat's app for daily news and videos

Install App

മുഖ്യമന്ത്രിയുടെ പുത്തരിക്കണ്ടം പ്രസംഗത്തിന്റെ അന്തസ്സത്തയ്ക്ക് നിരക്കുന്നതല്ല കടകംപളളിയുടെ വാക്കും പ്രവൃത്തിയും: അഡ്വ ജയശങ്കർ

Webdunia
വെള്ളി, 19 ഒക്‌ടോബര്‍ 2018 (19:33 IST)
ശബരിമല സ്ത്രീ പ്രവേസനത്തിൽ ദേവസ്വം മന്ത്രിയെ വിമർശിച്ച് അഡ്വ ജയശങ്കർ. കടകംപള്ളി സുരേന്ദ്രൻ ആളു യോഗ്യനാണ്, പക്ഷേ ദേവസ്വം ഭരണം തീരെ പോരാ. എന്ന് അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ജയശങ്കർ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. 
 
മുഖ്യമന്ത്രിയുടെ പുത്തരിക്കണ്ടം പ്രസംഗത്തിന്റെ അന്തസ്സത്തയ്ക്കു നിരക്കുന്നതല്ല കടകംപളളിയുടെ വാക്കും പ്രവൃത്തിയും. സന്നിധാനത്തിലെത്തിയ ഭക്തവനിതകളെ മടക്കിയയച്ച സംഭവം കോടതിയലക്ഷ്യമാണെന്നും സാംസ്കാരിക കേരളത്തിനു മൊത്തം അപമാനകരമാണെന്നും അദ്ദേഹം ഫെയിസ്ബുക്കിൽ കുറിച്ചു.
 
ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
 
ശബരിമല തന്ത്രിയെ കിന്ത്രിയെന്നു വിളിച്ച ഒരു ദേവസ്വം മന്ത്രി നമുക്കുണ്ടായിരുന്നു- ജി സുധാകരൻ. അദ്ദേഹം ഇപ്പോഴും മന്ത്രിയാണ്. മരാമത്ത് വകുപ്പാണെന്നു മാത്രം.
 
കടകംപള്ളി സുരേന്ദ്രൻ ആളു യോഗ്യനാണ്, പക്ഷേ ദേവസ്വം ഭരണം തീരെ പോരാ.
 
സുപ്രീംകോടതി വിധി പ്രകാരം പോലീസ് അകമ്പടിയോടെ ശബരിമല സന്നിധാനത്തിലെത്തിയ ഭക്തവനിതകളെ മടക്കിയയച്ച സംഭവം കോടതിയലക്ഷ്യമാണ്, സാംസ്കാരിക കേരളത്തിനു മൊത്തം അപമാനകരമാണ്.
 
മുഖ്യമന്ത്രിയുടെ പുത്തരിക്കണ്ടം പ്രസംഗത്തിന്റെ അന്തസ്സത്തയ്ക്കു നിരക്കുന്നതല്ല കടകംപളളിയുടെ വാക്കും പ്രവൃത്തിയും. യുവതികൾ പതിനെട്ടാം പടി കയറിയാൽ ക്ഷേത്രം പൂട്ടി സ്ഥലം വിടുമെന്ന് കണ്ഠരര് രാജീവര് ഒരു ഉണ്ടയില്ലാവെടി പൊട്ടിച്ചപ്പോൾ, ഏതാനും പൂണൂൽ ധാരികൾ നിലത്തു കുത്തിയിരുന്നു ശരണം വിളിച്ചപ്പോൾ മന്ത്രി വിരണ്ടുപോയി. ഭക്തകളെ മലയിറക്കി, അവരുടെ ഊരും പേരും തിരക്കാഞ്ഞ പോലീസിനെ കുറ്റപ്പെടുത്തി; എല്ലാത്തിനുമുപരി ഇത:പര്യന്തം സർക്കാരിനു സ്തുതി പാടിയ ആക്ടിവിസ്റ്റുകളെ അടച്ചാക്ഷേപിച്ചു.
 
കടകംപള്ളിയുടെ സ്ഥാനത്ത് പാർട്ടിക്കൂറും പ്രത്യയശാസ്ത്ര ബോധവുമുളള മറ്റേതെങ്കിലും സഖാവായിരുന്നെങ്കിൽ ഇന്ന് ശബരിമലയിൽ ബ്ലൂ സ്റ്റാർ ഓപ്പറേഷൻ നടക്കുമായിരുന്നു.
 
ദേവസ്വം ബോർഡ് പ്രസിഡന്റിനെ പോലെ നിലപാടും നിലവാരവും ഇല്ലാത്തയാളാണ് ദേവസ്വം മന്ത്രിയെന്ന് ഇതോടെ തെളിഞ്ഞു. നവോത്ഥാന മൂല്യങ്ങൾ കൈവിട്ടു ബ്രാഹ്മണ പൗരോഹിത്യ ശാഠ്യത്തിനു കീഴടങ്ങിയ കടകംപള്ളിയെ മന്ത്രിസഭയിൽ നിന്ന് ഉടൻ പുറത്താക്കണം. കുറഞ്ഞപക്ഷം ദേവസ്വം വകുപ്പ് കൊളളാവുന്ന മറ്റാരെയെങ്കിലും ഏല്പിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തോല്‍വി കൗണ്‍സിലര്‍മാരുടെ തലയിലിടണ്ട, വോട്ട് കുറഞ്ഞതിന്റെ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം, ബിജെപിയിലെ പോര് പരസ്യമാക്കി എന്‍ ശിവരാജന്‍

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

അടുത്ത ലേഖനം
Show comments