Publish Date: Wed, 17 Jan 2018 (13:50 IST)
Updated Date: Wed, 17 Jan 2018 (13:51 IST)
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചൈനീസ് അനുകൂല പ്രസ്താവനയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍. ഇന്ത്യ ഉള്‍പ്പെടുന്ന ചേരിയാണ് ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നതെന്നാണ് പാര്‍ട്ടി സമ്മേളന വേദികളില്‍ കോടിയേരി പ്രസംഗിച്ചത്. ഈ പ്രസ്താവനയെ പരിഹസിച്ചാണ് ജയശങ്കര്‍ എത്തിയിരിക്കുന്നത്.
ജനകീയ ചൈനയെ തകര്‍ക്കാന്‍ അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും ഇന്ത്യയും കൈകോര്‍ക്കുകയാണ്. അത് ഒരിക്കലും അനുവദിക്കാനാവില്ല. ചൈനയില്ലെങ്കില്‍ നാമില്ല, നമ്മുടെ പാര്‍ട്ടിയില്ല. ചൈനയെ നിലനിര്‍ത്താന്‍ നമ്മള്‍ ഇന്ത്യയെ തളര്‍ത്തണം, വേണ്ടിവന്നാല്‍ തകര്‍ക്കണം എന്നായിരുന്നു അഡ്വ. ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: