കുപ്രസിദ്ധ കൊലപാതകകേസുകളില്‍ സ്ഥിരം വക്കീലായിരുന്ന അഡ്വ ബി ആളൂര്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ കേസുകളില്‍ പ്രതികള്‍ക്കായി ഹാജരായി വാര്‍ത്തകളിലും ചര്‍ച്ചകളിലും നിറഞ്ഞുനിന്ന അഭിഭാഷകനായിരുന്നു. തൃശ്ശൂരിലെ സൗമ്യ വധക്കേസ്, പെരുമ്പാവൂരിലെ ജിഷ കൊലപാതകം, ഇലന്തൂരിലെ നരബലി കേസ്, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് എന്നിവയിലെല്ലാം പ്രതിഭാഗത്തിന് വേണ്ടി ആളൂര്‍ വക്കീല്‍ ഹാജരായിരുന്നു.