വീണ്ടും തിരിച്ചടി; കെഎം ഷാജി ആയോഗ്യൻ തന്നെ - വിധി ശരിവച്ച് വീണ്ടും ഹൈക്കോടതി
വീണ്ടും തിരിച്ചടി; കെഎം ഷാജി ആയോഗ്യൻ തന്നെ - വിധി ശരിവച്ച് വീണ്ടും ഹൈക്കോടതി
അഴീക്കോട് എംഎൽഎ കെഎം ഷാജിയെ അയോഗ്യനാക്കിയ ഉത്തരവ് വീണ്ടും ശരിവച്ച് ഹൈക്കോടതി. അഴീക്കോട് മണ്ഡലത്തിൽ നിന്നുള്ള സിപിഎം പ്രവർത്തകൻ ബാലൻ നൽകിയ ഹർജിയിലാണ് രണ്ടാം ഉത്തരവ്.
നേരത്തെ ഷാജിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായ നികേഷ് കുമാര്‍ നല്‍കിയ പരാതിയില്‍ നേരത്തെ ആറു വര്‍ഷത്തേയ്ക്ക് അയോഗ്യനാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് നല്‍കിയ ഹര്‍ജിയിലാണ് മുന്‍ ഉത്തരവ് ഹൈക്കോടതി വീണ്ടും ശരിവെച്ചത്.
അതേസമയം, ആദ്യ ഹർജിയിലെ വാദത്തിനിടെ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് വളപട്ടണത്തെ മുൻ എസ്ഐക്കെതിരെ ഷാജി നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.
അയോഗ്യത കൽപിക്കാൻ ഇടയായ വർഗീയ പരാമർശമുള്ള നോട്ടീസ് യുഡിഎഫ് കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തു എന്നായിരുന്നു എസ് ഐയുടെ മൊഴി. എന്നാൽ, പിറ്റേന്ന് സിപിഎം പ്രവർത്തകൻ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് നൽകിയതാണെന്ന് കാണിക്കുന്ന രേഖ സഹിതമാണ് ഷാജിയുടെ ഹർജി.