Select Your Language

Notifications

webdunia
webdunia
webdunia
webdunia

എഐ ക്യാമറ ഉപയോഗിച്ച് പിഴ ഈടാക്കുന്നതിനുള്ള സമയ പരിധി നീട്ടി; പിഴ ഈടാക്കുന്നത് ജൂണ്‍ അഞ്ചുമുതല്‍

എഐ ക്യാമറ ഉപയോഗിച്ച് പിഴ ഈടാക്കുന്നതിനുള്ള സമയ പരിധി നീട്ടി; പിഴ ഈടാക്കുന്നത് ജൂണ്‍ അഞ്ചുമുതല്‍

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 11 മെയ് 2023 (08:39 IST)
എ ഐ ക്യാമറ ഉപയോഗിച്ച് പിഴ ഈടാക്കുന്നതിനുള്ള സമയ പരിധി നീട്ടി. പിഴ ഈടാക്കുന്നത് ജൂണ്‍ അഞ്ചുമുതലാണെന്ന് അധികൃതര്‍ അറിയിച്ചു. ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. കൂടാതെ ഇരുചക്ര വാഹനങ്ങളില്‍ മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളെ കൊണ്ടുപോകുന്നതിന് ഇളവ് നല്‍കുന്നതില്‍ നിയമോപദേശം തേടാനും തീരുമാനമായി. 
 
നേരത്തേയുള്ള തീരുമാനപ്രകാരം ഈമാസം 20മുതല്‍ നിയമലംഘനങ്ങള്‍ക്ക് എ ഐ ക്യാമറ പിഴയിടാക്കിത്തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ക്യാമറയെ ചൊല്ലിയുള്ള വിവാദങ്ങളും ചര്‍ച്ചകളുമാണ് പുനര്‍ചിന്തനത്തിന് വഴിയൊരുക്കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

DK Shivakumar: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഡി.കെ.ശിവകുമാര്‍ മുഖ്യമന്ത്രിയാകും