സംസ്ഥാനമൊട്ടാകെ 726 എഐ (നിര്‍മിത ബുദ്ധി) ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. റോഡ് അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി. നിയമലംഘനങ്ങള്‍ എഐ ക്യാമറയില്‍ പതിഞ്ഞാല്‍ അപ്പോള്‍ തന്നെ പണി കിട്ടും. കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ മൂന്ന് പേര്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചാലും എഐ ക്യാമറയില്‍ പതിഞ്ഞാല്‍ പിഴയുണ്ടാകും. ഇതുള്‍പ്പെടെ കര്‍ശന വ്യവസ്ഥകള്‍ പൂര്‍ണ തോതില്‍ നടപ്പിലാക്കാനാണ് പുതിയ പരിഷ്‌കാരം.
കാറില്‍ കൈക്കുഞ്ഞുങ്ങളെ പിന്‍സീറ്റില്‍ മുതിര്‍ന്നവര്‍ക്കൊപ്പമോ ബേബി സീറ്റിലോ ഇരുത്തണം. വാഹനമോടിക്കുന്നതിനിടെ ഫോണില്‍ സംസാരിക്കുന്നതും പിടികൂടും. നിയമലംഘനം നടന്ന് ആറ് മണിക്കൂറിനുള്ളില്‍ വാഹന ഉടമയ്ക്ക് സന്ദേശം ലഭിക്കും.