Publish Date: Wed, 17 Oct 2018 (14:41 IST)
Updated Date: Wed, 17 Oct 2018 (14:59 IST)
ആഭാസം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് നടൻ അലൻസിയർ തന്നോട് മോശമായി പെരുമാറിയെന്ന് നടി ദിവ്യ ഗോപിനാഥ് വെളിപ്പെടുത്തുകയുണ്ടായി. എന്നാൽ ഇപ്പോഴിതാ, എന്തുകൊണ്ടാണ് ഇപ്പോൾ പൊതുസമൂഹത്തിന് മുന്നിൽ ഇക്കാര്യം തുറന്നുപറഞ്ഞതെന്ന് ദിവ്യ തന്നെ വ്യക്തമാക്കുന്നു.
അയാൾക്ക് പറ്റിയ ഒരേയൊരു തെറ്റാണെന്ന് പറഞ്ഞ് മാപ്പ് ചോദിച്ചപ്പോൾ ക്ഷമിച്ച കാര്യമായിരുന്നുവെന്നും എന്നാൽ സമൂഹത്തിനു മുന്നിൽ മാന്യനാണെന്നുള്ള അയാളുടെ ചമയൽ കണ്ടപ്പോൾ പറയാതിരിക്കാൻ കഴിഞ്ഞില്ലെന്നും ദിവ്യ വ്യക്തമാക്കുന്നു.
‘അന്ന് കൊച്ചിയിൽ സിസ്റ്റർമാരുടെ സമരം നടക്കുമ്പോൾ, ഒരു പള്ളീലച്ചന്റെ വേഷം അണിഞ്ഞുള്ള ചിത്രം അയാള്‍ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. അതിന് അയാൾ എഴുതിയ അടിക്കുറിപ്പ് ‘ഐ ആം കമിങ്’. സമൂഹത്തിൽ പ്രശ്നം നടക്കുമ്പോൾ താനെന്തോ വലിയ സംഭവമാണെന്ന് കാണിക്കാൻ ഇതുപോലെ പലകാര്യങ്ങൾ അയാൾ ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരു വ്യക്തിയുടെ പിന്തുണ ആ സമരത്തിന് അനുവദിക്കാൻ പാടില്ലെന്ന സമ്മർദം എന്റെ മനസ്സിൽ ഉണ്ടായി. തുറന്ന് പറയാമെന്ന് ചിന്തിച്ചത് അപ്പോഴാണ്’.- ദിവ്യ പറയുന്നു.