Publish Date: Fri, 20 May 2022 (20:37 IST)
Updated Date: Fri, 20 May 2022 (20:39 IST)
ചേര്‍ത്തല റെയില്‍വേ സ്‌റ്റേഷനില്‍ മയക്കുമരുന്നുമായി രണ്ടുയുവാക്കള്‍ പിടിയില്‍. ചേര്‍ത്തല വാരണം ചുള്ളവേലി രോഹിത്(19), അഖില്‍(20) എന്നിവരാണ് പിടിയിലായത്. 11ഗ്രാം എംഡിഎമ്മുമായാണ് ഇവര്‍ പിടിയിലായത്. ബെംഗളൂരില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് പിടികൂടുകയായിരുന്നു. ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്നാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.