തിരുവനന്തപുരം ബാലരാമപുരത്ത് ഗുണ്ടാ ആക്രമണം. ലഹരിക്കടിമകളായ യുവാക്കൾ വാഹനങ്ങൾ തകർത്തു. രണ്ട് പേര്‍ക്ക് വെട്ടേറ്റതായും പറയുന്നു. ബൈക്കിലെത്തിയ രണ്ടു യുവാക്കളാണ് പത്തിലധികം വാഹനങ്ങള്‍ തകര്‍ത്തത്. ഒന്‍പത് ലോറിയും മൂന്നു കാറും നാല് ബൈക്കുമാണ് തകര്‍ത്തത്. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	എരുവാത്തൂര്‍, റസ്സല്‍പുരം ഭാഗത്താണ് സംഭവം. ആക്രണണത്തിനിടെ വാഹന യാത്രക്കാര്‍ക്കും പരിക്കേറ്റു. കാര്‍ യാത്രക്കാരനായ ജയചന്ദ്രന്‍, ബൈക്ക് യാത്രക്കാരിയായ ഷീബാ കുമാരി എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് നരുവാമൂട് സ്വദേശി മിഥുനെ പിടികൂടി. പ്രതി ലഹരിക്കടമയാണെന്ന് പൊലീസ് പറഞ്ഞു. കൂട്ടു പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നതായി ബാലരാമപുരം പൊലീസ് അറിയിച്ചു.