Webdunia - Bharat's app for daily news and videos

Install App

ആലപ്പുഴ പീഡനം: ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് ബിജെപി

Webdunia
ചൊവ്വ, 16 ജനുവരി 2018 (13:06 IST)
ആലപ്പുഴ മംഗലം സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ മുഴുവന്‍ പ്രതികളെയും  ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളാണ് എന്ന വിവരം ഞെട്ടിക്കുന്നതാണ്. അതുകൊണ്ടുതന്നെ കേസ്  അന്വേഷണം അട്ടിമറിക്കപ്പെടും എന്ന ആശങ്കയും ജനത്തിനുണ്ട്. ഇടതു-വലതു മുന്നണികള്‍   ഈ വിഷയത്തില്‍  നിശബ്ദത പാലിക്കുന്നതും സംശയമുണര്‍ത്തുന്നു. അതുകൊണ്ടുതന്നെ പ്രതികളുടെ രാഷ്ട്രീയ ബന്ധവും അന്വേഷിക്കണം. 
 
ഇവ കണക്കിലെടുത്ത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ കേസ് നിഷ്പക്ഷമായി അന്വേഷിക്കണമെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി വിനോദ് കുമാര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കും.
 
കൂടാതെ പീഡനത്തിനിരയായ നിര്‍ദ്ധനയായ കുട്ടിക്കും കുടുംബത്തിനും സര്‍ക്കാര്‍ സംരക്ഷണവും ആവശ്യമായ സാമ്പത്തിക സഹായവും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
ജില്ലാ സെക്രട്ടറി എന്‍ പി ജയചന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ രഞ്ചന്‍ പൊന്നാട്, ജി മോഹനന്‍, മണ്ഡലം ഭാരവാഹികളായ കെ പി സുരേഷ് കുമാര്‍, എന്‍ ഡി കൈലാസ്, വാസുദേവക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2034ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

അടുത്ത ലേഖനം
Show comments