Webdunia - Bharat's app for daily news and videos

Install App

മോശം പരാമര്‍ശം; എ വിജയരാഘവനെതിരെ രമ്യ ഹരിദാസ് പൊലീസില്‍ പരാതി നൽകി

Webdunia
ചൊവ്വ, 2 ഏപ്രില്‍ 2019 (17:10 IST)
മോശം പരാമർശം നടത്തിയ സംഭവത്തില്‍ എൽഡിഎഫ് കൺവീനർ എ വിജയരാഘവനെതിരെ ആലത്തൂർ കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസ് പൊലീസിൽ പരാതി നൽകി. ആലത്തൂർ ഡിവൈഎസ്പി ഓഫിസിലെത്തിയാണ് പരാതി നൽകിയത്.

തനിക്കെതിരായ പരാമര്‍ശം ആസൂത്രിതനീക്കമാണെന്നും പികെ ബിജുവിന്റെ പ്രതികരണ അപ്രതീക്ഷിതമാണെന്നും രമ്യ പറഞ്ഞു. സിപിഎം പറയുന്ന നവോത്ഥാനം എന്താണെന്നു സംശയമുണ്ടെന്നും രമ്യ പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി മുഖ്യമന്ത്രി നടത്തി വന്ന പരിപാടികളിൽ പ്രധാന വിഷയം നവോത്ഥാനമായിരുന്നു. അത്തരത്തിലുള്ള പരിപാടികൾ നടത്തി വന്ന പാർട്ടിയുടെ കൺവീനറിന്റെ ഭാഗത്ത് നിന്ന് തന്നെ ഇത്തരത്തിലൊരു പരാമർശം ഉണ്ടായപ്പോൾ ഇവർ പറയുന്ന നവോത്ഥാനം എന്താണെന്ന് ചോദിക്കേണ്ടിയിരിക്കുന്നു.

എതിർസ്ഥാനത്ത് മത്സരിക്കുന്നവരോട് കാണിക്കേണ്ട മാന്യത അദ്ദേഹം കാണിച്ചില്ല. ഇടതുപക്ഷത്തിന് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിപരമായി അറിയാവുന്ന ഒരുപാട് സഖാക്കൻമാർ ഇവിടെയുണ്ട് അവരൊന്നും ഈ പരാമർശത്തെ ന്യായീകരിച്ചിട്ടില്ലെന്നും രമ്യ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

അടുത്ത ലേഖനം
Show comments