തെരഞ്ഞെടുപ്പിൽ സമദൂരം തന്നെയെന്ന് എൻഎസ്എസ്; ശബരിമല വിഷയം ബിജെപിയും കോൺഗ്രസും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചു
വിശ്വാസവും ആചാരവും സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്തില്ലെന്നും മുഖപത്രമായ സർവീസസിൽ എൻഎസ്എസ് വിമർശനമുയർത്തി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി എൻഎസ്എസ്. തെരഞ്ഞെടുപ്പിൽ സമദൂര നിലപാട് തന്നെയാണ് എൻഎസ്എസിനുള്ളത്. എന്നാൽ ആചാരസംരക്ഷണ കാര്യത്തിൽ വിശ്വാസ സമൂഹത്തോടൊപ്പമാണ് സമുദായം നിലകൊള്ളുന്നത്. ശബരിമലയെ കോൺഗ്രസും ബിജെപിയും രാഷ്ട്രീയ അവസരമാക്കി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയും എൻഎസ്എസ് വിമർശനം ഉന്നയിച്ചു.
വിശ്വാസവും ആചാരവും സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്തില്ലെന്നും മുഖപത്രമായ സർവീസസിൽ എൻഎസ്എസ് വിമർശനമുയർത്തി. ശബരിമലയെ രാഷ്ട്രീയ ലാഭത്തിനായി കോൺഗ്രസും ബിജെപിയും ഉപയോഗിച്ചു.