Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫ്രൂട്ട് ജ്യൂസ് പാക്കറ്റിൽ മദ്യം: എറണാകുളത്ത് അനധികൃത മദ്യം ഒഴുകുന്നു, ലിറ്ററിന് 2000 രൂപ വരെ

ഫ്രൂട്ട് ജ്യൂസ് പാക്കറ്റിൽ മദ്യം: എറണാകുളത്ത് അനധികൃത മദ്യം ഒഴുകുന്നു, ലിറ്ററിന് 2000 രൂപ വരെ
, ബുധന്‍, 26 മെയ് 2021 (15:59 IST)
ലോക്ക്ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് മദ്യശാലകൾക്ക് പൂട്ടുവീണതോടെ എറണാകുളത്ത് ജ്യൂസ് പാക്കറ്റിൽ മദ്യവിൽപ്പന. കർണാടകയിൽ നിന്നും എത്തിച്ചാണ് അനധികൃത മദ്യവിൽപ്പന.
 
ഒരു ലിറ്ററിന് 1000 മുതൽ 2000 വരെയാണ് വില. കർണാടകയിൽ 180 മില്ലി ലിറ്ററിന് 70 രൂപയാണ് ഇതിന്റെ വില. ലോക്ക്ഡൗണിനെ തുടർന്ന് കർണാടകയിൽ ബാറുകൾ അടച്ചെങ്കിലും ഏതാനും സമയത്തേക്ക് തുറക്കാൻ അനുമതിയുണ്ട്.
 
കരണാടകയിൽ നിന്നും വരുന്ന ചരക്ക് വാഹന്നങ്ങൾ വഴിയാണ് അനധികൃതമായി മദ്യക്കടത്ത് നടത്തുന്നത്. ജ്യൂസ് വിൽപനയ്ക്ക് ഉപയോഗിക്കുന്ന ടെട്രാ പാക്കറ്റുകളിൽ കൊണ്ടുവരുന്നതിനാൽ ഇവ പൊട്ടില്ല. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിലാണ് മദ്യവിൽപ്പന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗവണ്‍മെന്റിന്റെ പുതിയ ഐടി നിയമത്തിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജിയുമായി വാട്സപ്പ്