ആരോപണം വെറുതെ ചിരിച്ചു തള്ളാനാകില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിമര്‍ശനം
പെണ്ണുപിടിയന്‍ എന്ന ആരോപണം നിരന്തരം ഉണ്ടാകുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിമര്‍ശനം. ആരോപണം സംഘടനയില്‍ ചര്‍ച്ച ചെയ്യണമെന്ന് വനിതാ നേതാവ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നു. പെണ്ണുപിടിയന്‍ എന്ന ആരോപണം നിരന്തരം ഉണ്ടാകുന്നു. ആരോപണം വെറുതെ ചിരിച്ചു തള്ളാന്‍ ആകില്ല. രാഹുല്‍ മറുപടി പറയണമെന്നും തെറ്റുകാരനെങ്കില്‍ മാറിനില്‍ക്കണമെന്നും വനിതാ നേതാവ് ആവശ്യപ്പെട്ടു.
ഒരു പെണ്ണുപിടിയനായ സംസ്ഥാന പ്രസിഡന്റ് അല്ല എന്നത് സമൂഹത്തിനു കാണിച്ചു കൊടുക്കേണ്ട ഉത്തരവാദിത്വം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിക്ക് ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ കൃത്യമായി ഇതിനൊരു മറുപടി കൊടുക്കണം. നിയമപരമായി പോകണമെന്ന് വനിതാ നേതാവ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ശബ്ദം സന്ദേശത്തില്‍ പറയുന്നു.
ജനപ്രതിനിധിയായ യുവ നേതാവ് തനിക്ക് അശ്ലീല സന്ദേശം അയച്ചുവെന്നും എതിര്‍ത്തിട്ടും തുടര്‍ന്നെന്നുമുള്ള പുതുമുഖ നടി റിനി ആന്‍ ജോര്‍ജിന്റെ ആരോപണത്തിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിമര്‍ശനം വന്നത്.