ഓണമായാലും ഓണപരിപാടിയായാലും എനിക്ക് ഇഷ്ടമുള്ള ഭക്ഷണം ഞാന്‍ കഴിക്കും: ബീഫിന്റെ പേരിൽ പൊങ്കാലയിട്ട സംഘികൾക്ക് ചുട്ടമറുപടിയുമായി സുരഭി
ബീഫിന്റെ പേരിൽ പൊങ്കാലയിട്ട സംഘികൾക്ക് സുരഭിയുടെ ചുട്ടമറുപടി
ദേശീയ പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മി തിരുവോണ നാളില്‍ പച്ചക്കറിക്ക് പകരം ബീഫും പൊറോട്ടയും കഴിച്ചതിന് ഭീഷണിയുമായി ചില സംഘപരിവാറുകാര്‍ രംഗത്തെത്തിയിരുന്നു. അന്നേദിവസം ബീഫ് കഴിച്ചതിലൂടെ ഹിന്ദുക്കളെയെല്ലാം സുരഭി അപമാനിച്ചുവെന്നും സംഘപരിവാര്‍ വിമര്‍ശിച്ചു. എന്നാല്‍ ഇപ്പോള്‍ ഇതാ സംഘികള്‍ക്ക് നല്ല കിടിലന്‍ മറുപടിയുമായി സുരഭി തന്നെ രംഗത്തെത്തിയിരിക്കുന്നു.
ഓണത്തിനായാലും ഓണപ്പരിപാടിക്കായാലും താന്‍ തനിക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുമെന്നാണ് സുരഭി പറയുന്നത്. മീഡിയാ വണ്‍ ചാനലില്‍ സുരഭിയുടെ ഓണം എന്ന പരിപാടി കോഴിക്കോട് ബ്രദേഴ്‌സ് എന്ന ഹോട്ടലിന്റെ പശ്ചാത്തലത്തില്‍ തിരുവോണത്തിന് മൂന്നാഴ്ച മുന്‍പേ ചിത്രീകരിച്ചതാണെന്നും സുരഭി ദേശാഭിമാനിക്ക് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി
ഓണം ഹിന്ദുക്കളുടേത് മാത്രമാക്കിമാറ്റാനും വാമനജയന്തിയാക്കാനുമെല്ലാം ചില സംഘികള്‍ ശ്രമം നടത്തുന്നുണ്ട്. അതിനിടെയാണ് സുരഭിയുടെ ബീഫ് കഴിക്കലും അത്തരക്കാര്‍ വിവാദമാക്കിയിരിക്കുന്നത്. മീഡിയാ വണ്‍ ചാനല്‍ തിരുവോണത്തിന് സംപ്രേഷണം ചെയ്ത പരിപാടിയിലാണ് സുരഭി ബീഫ് കഴിച്ചത്. ഇതാണ് സംഘികള്‍ക്ക് പിടിക്കാതെ പോയത്.